Around us

ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയുമായി ചെന്നിത്തല

കേരളനിയമസഭാംഗമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 50 വര്‍ഷം തികച്ചിരിക്കുകയാണ്. ഇതിനിടെ രമേശ് ചെന്നിത്തലയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പ്രൊഫൈല്‍ പിക്ച്ചറില്‍ ഉമ്മന്‍ചാണ്ടി സ്ഥാനം പിടിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള പഴയ ഒരു ചിത്രമാണ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറായി ആഡ് ചെയ്തത്. ഉമ്മന്‍ചാണ്ടിക്ക് ആശംസയര്‍പ്പിച്ചുള്ള ബാനറാണ് ചെന്നിത്തലയുടെ കവര്‍ ഫോട്ടോ.

ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചെന്നിത്തലയുടെ ചിത്രത്തിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഇരുനേതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയപ്പോള്‍, സുഖിപ്പിക്കാനാണോ ഈ നീക്കങ്ങളെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കൊപ്പമെത്താന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കണമെന്നും ചിലര്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുമായി എല്ലാ കാലത്തും ഊഷ്മളമായ ബന്ധമാണ് തനിക്കുള്ളതെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ആദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങളും ഭരണാധികാരി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും കേരളം എല്ലാ കാലത്തും അനുസ്മരിക്കുമെന്നുമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ത്ത് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക ലോഗോ പ്രകാശനം ചെയ്തതും ചെന്നിത്തലയായിരുന്നു.

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

SCROLL FOR NEXT