Around us

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല, മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്നാണ് ആരോപണം. പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാട്ടി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് രമേശ് ചെന്നിത്ത പരാതി നല്‍കി.

മാര്‍ച്ച് 4, 6 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ പ്രഖ്യാപിച്ചെന്ന് രമേശ് ചെന്നിത്തല.

പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ചീഫ് സെക്രട്ടറിക്കോ, പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിനോ മാത്രമേ സര്‍ക്കാര്‍ നയങ്ങളും പുതിയ പരിപാടികളും സംസാരിക്കാന്‍ അനുമതിയുള്ളൂ എന്നിരിക്കേ മുഖ്യമന്ത്രി ഇത് ലംഘിച്ചെന്ന് ചെന്നിത്തല മുഖ്യമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനം തടയണമെന്നും രമേശ് ചെന്നിത്തല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT