Around us

ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ല; പിണറായി പോലീസ് നരനായാട്ട് നടത്തുന്നുവെന്ന് ചെന്നിത്തല

സെക്രട്ടറിയേറ്റിന് മുന്നിലെ കെ.എസ്.യു സമരത്തെ പൊലീസ് നേരിട്ടതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ കായികമായി നേരിടാന്‍ ഇത് ക്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ നടപടി മനുഷ്യത്വരഹിതമാണ്. സമരക്കാരെ നേരിടേണ്ടി വന്നാലും തലയ്ക്ക അടിക്കരുതെന്ന് താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമമാണ് പൊലീസ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ എസ് നായരുടെ തല പൊട്ടി. കല്ലും വടികളുമായി സമരക്കാരും രംഗത്തെത്തി. പൊലീസുകാരനെ വളഞ്ഞിട്ട് തല്ലിയിരുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പിണറായിയുടെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ക്രിമിനല്‍ കേസ് പ്രതിയായ , പത്താംക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്നാ സുരേഷുമാര്‍ക്ക് ലക്ഷങ്ങളുടെ ശമ്പളത്തോടെ നിയമനം നല്‍കുകയും സഖാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന അനീതിക്കെതിരെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും സമരം ചെയ്യുന്നത്.

കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സമരത്തെ ക്രൂരമായി അടിച്ചൊതുക്കാനുള്ള പിണറായി പോലീസിന്റെ നടപടി മനുഷ്യത്വരഹിതമാണ്. സമരം ചെയ്യുന്നവര്‍ക്ക് നേരെ ലാത്തി ഉപയോഗിക്കേണ്ട സാഹചര്യം വന്നാലും തലയ്ക്ക് അടിയ്ക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഞാന്‍ നല്‍കിയിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടാണ് പിണറായി പൊലീസിന്റെ നരനായാട്ട് അരങ്ങേറുന്നത്.

വിയോജിക്കുന്നവരെ കായികമായി നേരിടുന്ന പിണറായി വിജയന്റെ കിരാത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സമരം ചെയ്യാനും, സമാധാനപൂര്‍ണമായ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള യുവാക്കളുടെ അവകാശത്തെ പോലീസിനെ കൊണ്ട് കായികമായി നേരിടാന്‍ ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT