Around us

'തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും ബിജെപിക്ക് കുഴപ്പമില്ല, ജയിക്കില്ലല്ലോ'; സര്‍വകക്ഷി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ നടത്തണമെന്ന ബിജെപിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും സര്‍കക്ഷിയോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു.

'പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ത്തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപിക്ക് എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും കുഴപ്പമില്ല. ജയിക്കില്ലല്ലോ. ആളുകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കില്ല', ചെന്നിത്തല ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നും കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപതെരഞ്ഞെുപ്പ് ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ നേരത്തേ ഒരേ നിലപാടിലെത്തിയിരുന്നു. ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് മാറ്റുന്നതിലും ധാരണയിലെത്തുകയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT