Around us

'ജനാധിപത്യത്തിന്റെ കറുത്തദിനം, സുപ്രീംകോടതി സ്വയം താഴുകയാണ് ചെയ്തത്', പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രാമചന്ദ്ര ഗുഹ

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതര കോടതിയലക്ഷ്യം നടത്തിയെന്ന സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നായിരുന്നു അദ്ദേഹം സുപ്രീംകോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഈ നടപടിയിലൂടെ സുപ്രീം കോടതി സ്വയം താഴുകയും, ജനാധിപത്യത്തെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം', രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

ട്വീറ്റുകളിലൂടെ ചീഫ് ജസ്റ്റിസിനെയും, സുപ്രീംകോടതിയെയും വിമര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹം കുറ്റക്കാരനാണെന്നും പറഞ്ഞു. കേസില്‍ ഈ മാസം 20 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്നതായിരുന്നു മൂന്നംഗ ബെഞ്ച്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT