Around us

കറുത്ത മഷിയൊഴിച്ചു, മൈക്ക് കൊണ്ട് അടിച്ചു; കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ബെംഗളൂരുവില്‍ ആക്രമണം. വാര്‍ത്താസമ്മേളനത്തിനിടെ കറുത്ത മഷി മുഖത്തൊഴിച്ചും മൈക്കുകൊണ്ട് തല്ലിയുമാണ് അക്രമിച്ചത്.

കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. മഷിയൊഴിച്ചതിന് പിന്നാലെ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് എടുത്ത് ഒരാള്‍ ടിക്കായത്തിനെ അടിക്കുകയും ചെയ്തു.

കര്‍ഷക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമ സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് പൊലീസ് അറിയിച്ചത്. ഈ വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ ഓടിയെത്തി രാകേഷ് ടിക്കായത്തിനെ ആക്രമിച്ചത്.

ബി.ജെ.പി സര്‍ക്കാര്‍ തങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെന്ന് അക്രമത്തിന് പിന്നാലെ ടിക്കായത്ത് പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നയത്തിലെ പിഴവാണിത്. ഈ സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT