Around us

‘ക്ഷണികമായ ജീവിതം രണ്ടിനുമിടയില്‍ വിലപേശുന്നു’; അമ്മയെ ഓര്‍ത്ത് സുശാന്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് 

THE CUE

'മങ്ങിയ ഭൂതകാലം കണ്ണുനീര്‍ത്തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്നു. അവസാനിക്കാത്ത സ്വപ്‌നങ്ങള്‍ പുഞ്ചിരിയുടെ കമാനം രൂപകല്‍പ്പന ചെയ്യുന്നു. രണ്ടിനുമിടയില്‍ ക്ഷണികമായ ജീവിതം വിലപേശുന്നു... അമ്മ'. സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. അമ്മയുടെ ചിത്രം പങ്കുവെച്ച് ഒരാഴ്ച മുന്‍പായിരുന്നു കുറിപ്പ്.

മരണപ്പെട്ട അമ്മയെക്കുറിച്ച്, ധോണി, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ റിലീസിങ് വേളയില്‍ ഒരു അഭിമുഖത്തില്‍ സുശാന്ത് ഇങ്ങനെ പറയുന്നു.

ജീവിതത്തില്‍ ഞാന്‍ വിജയിക്കുന്നത് കാണാന്‍ അവര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.‌ എന്നെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് സന്തോഷവും അഭിമാനവും ഉണ്ടാകുമായിരുന്നുവെന്ന് ഉറപ്പുണ്ട്. കൂടാതെ ഇപ്പോഴുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരാളാകുമായിരുന്നു ഞാന്‍. അന്നും ഇന്നും ഞാന്‍ കാര്യങ്ങളെ കാണുന്ന രീതി തീര്‍ത്തും വ്യത്യസ്തമാണ്. എനിക്ക് പിന്നോക്കം പോയി മുന്‍പത്തേതുപോലെ ചെയ്യാനാവില്ല. അത് നിര്‍ഭാഗ്യകരമാണ്. എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നവയൊന്നും ഇപ്പോള്‍ പഴയപോലെ ആവേശംകൊള്ളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്റെയുള്ളിലുണ്ടായ മാറ്റ മാണത്‌. ഇപ്പോള്‍ എല്ലാറ്റിലും വിരസതയാണ്.‌ സ്വയം ഉത്തേജിപ്പിക്കാന്‍ ഞാന്‍ തന്നെ എന്നില്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തേണ്ടതായി വന്നിട്ടുണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഞാന്‍ അഭിനയം അത്രമേല്‍ ഇഷ്ടപ്പെടുന്നത്. എന്നില്‍ നിന്ന് പുറത്തുകടക്കാന്‍ അഭിനയം സഹായിക്കുന്നുണ്ട്.

സുശാന്തിനെ ഞായറാഴ്ച മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍ കുറച്ചുനാളായി കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT