Around us

ഒടുവിൽ തീരുമാനം, രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി ഡിസംബർ 31ന്

സജീവരാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കെന്ന് വ്യക്തമാക്കി നടന്‍ രജനികാന്ത്. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. ജനുവരിയിലാകും പാര്‍ട്ടിയുടെ ലോഞ്ചിങെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

'രജനി മക്കള്‍ മണ്‍ട്ര'ത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനുമായും താരം ചര്‍ച്ച നടത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മൂന്നുവര്‍ഷം മുമ്പായിരുന്നു രജനികാന്ത് പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി നിലവില്‍ വന്നതാണ് രജനി മക്കള്‍ മണ്‍ട്രം. കൊവിഡ് സാഹചര്യവും, ആരോഗ്യപ്രശ്‌നങ്ങളും കാരണം പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT