Around us

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്; 'തല്‍ക്കാലം രാഷ്ട്രീയപ്രവേശനം ഇല്ല'

തല്‍ക്കാലം സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി രജനികാന്ത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി പ്രഖ്യാപനവും രാഷ്ട്രീയ പ്രവേശനവും ഒഴിവാക്കുന്നുവെന്ന് താരം പ്രസ്താവനയിലൂടെ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനീകാന്ത് കഴിഞ്ഞ ദിവസമായിരുന്നു ഡിസ്ചാര്‍ജ് ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം.

കടുത്ത നിരാശയോടെയാണ് ഈ തീരുമാനം അറിയിക്കുന്നതെന്ന് പ്രസ്താനവയില്‍ താരം പറയുന്നുണ്ട്. തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുത്. വാക്കുപാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലോഞ്ചിങ് ഉണ്ടാകുമെന്നും, സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും താരം അറിയിച്ചിരുന്നു.

Rajinikanth announces he will not start a political party

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT