സന്തോഷ് തോട്ടിങ്ങല്‍  
Around us

സന്തോഷ് തോട്ടിങ്ങലിനും രാജീവ് ആറിനും വ്യാസ് സമ്മാന്‍; സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ് സംഭാവനകള്‍ക്ക് അംഗീകാരം  

THE CUE

രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ മഹര്‍ഷി ബാദരായണ്‍ വ്യാസ് സമ്മാന്‍ അവാര്‍ഡ് മലയാളിയായ സന്തോഷ് തോട്ടിങ്ങലിന്. മലയാള ഭാഷാമേഖലയിലെ കാതലായ സംഭാവനകള്‍ പരിഗണിച്ചാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ സജീവപ്രവര്‍ത്തകനായ സന്തോഷ് തോട്ടിങ്ങലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയാണ് ഡിജിറ്റല്‍ ഇടത്തെ മലയാള ഉപയോഗം എളുപ്പത്തിലാക്കുന്നത്.   

ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാസാങ്കേതികവിദ്യാവിഭാഗം പ്രിന്‍സിപ്പല്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് സന്തോഷ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ്ങിന്റെ മുന്‍നിരപ്രവര്‍ത്തകരിലൊരാളും മലയാളം ഭാഷാകമ്പ്യൂട്ടിങ്ങ് മേഖലയിലെ സജീവ സാന്നിധ്യവുമാണ്. മലയാളമുള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളുടെ കംപ്യൂട്ടേഷനില്‍ വിവിധ അല്‍ഗരിതങ്ങള്‍, ടൂളുകള്‍ എന്നിവ വികസിപ്പിച്ചിട്ടുള്ള സന്തോഷ് മലയാളത്തിലെ വളരെ പ്രചാരമുള്ള ഒരു ഡസനോളം ഫോണ്ടുകളുടെ പരിപാലനത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. ഇവയില്‍ത്തന്നെ ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകള്‍ രൂപകല്‍പന ചെയ്തതും സന്തോഷാണ്. ഭാഷകളുടെ നിവേശനരീതികള്‍, അകാരാദിക്രമം, ഹൈഫണേഷന്‍, ഫോണ്ടുകള്‍, ചിത്രീകരണം, ടെക്സ്റ്റ് ടു സ്പീച്ച്, പരിഭാഷ, പ്രാദേശികവത്കരണം, മാനകീകരണം, ഡിജിറ്റൈസേഷന്‍ എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ ഒട്ടുമിക്ക മേഖലകളിലും സംഭാവന ചെയ്തിട്ടുള്ള സന്തോഷ് ഭാഷാസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഐസിഫോസ് ഈ-ഗവേണന്‍സ് & ട്രെയിനിങ്ങ് വിഭാഗം പ്രോഗ്രാം ഹെഡ് ആയ രാജീവ് ആര്‍ രാജും ഈ വര്‍ഷത്തെ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
രാജീവ് ആര്‍ രാജ് 

സംസ്‌കൃതം, പേര്‍ഷ്യന്‍, അറബി, പാലി, ശ്രേഷ്ഠ ഭാഷകളായ ഒറിയ, കന്നഡ, തെലുഗു, മലയാളം എന്നീ മേഖലകളിലെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്ക് നല്‍കുന്ന വ്യാസ് സമ്മാന്‍ 2016 ലാണ് ആരംഭിച്ചത്. 30നും 45നും ഇടയില്‍ പ്രായമുള്ള യുവപ്രതിഭകള്‍ക്ക് ആണ് പുരസ്‌കാരം നല്‍കുക.

മലയാളം കംപ്യൂട്ടിങ്ങിനേക്കുറിച്ചും ടൈപ്പോഗ്രഫിയേക്കുറിച്ചും സന്തോഷ് എഴുതിയ ലേഖനങ്ങള്‍ വായിക്കാം.

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT