Around us

കളമശ്ശേരിയിൽ സി.പി.എം പട്ടികയിൽ രാജീവും റഹീമും

പാലാരിവട്ടം പാലം അഴിമതി കേസ് യൂ.ഡി.എഫിലുണ്ടാക്കിയ പ്രതിസന്ധിയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ സി.പി.എം. കേസിലുൾപ്പെട്ട് ജയിലിൽ കിടന്ന മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്ന കളമശ്ശേരി മണ്ഡലം പിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്.

സംസ്ഥാന സമിതി അംഗം കെ.ചന്ദ്രൻ പിള്ളയുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു. ഇപ്പോൾ പി.രാജീവിന്റെയും എ.എ റഹീമിന്റെയും പേരുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. പൊതുസമ്മതിയുള്ള സ്വതന്ത്രരെ മത്സരിപ്പിക്കുന്ന കാര്യവും സി.പി.എം ആലോചിച്ചിരുന്നു.

ബാർക്കോഴ കേസിലൂടെ തൃപ്പുണിത്തുറയിൽ കെ.ബാബുവിനെ തോൽപ്പിച്ചത് യുവനേതാവായ എം.സ്വരാജായിരുന്നു. അതേ രീതിയിൽ കളമശ്ശേരിയും പിടിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. 2011 മുതൽ വി.കെ ഇബ്രാഹിംകുഞ്ഞാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ വി.കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.

വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് മുസ്ലിംലീഗിലേയും കോൺഗ്രസിലെയും വലിയൊരു വിഭാഗം എതിരാണ്. പാലാരിവട്ടം കേസ് സജീവമായി ചർച്ചയാക്കാൻ ഇടതുപക്ഷത്തിന് ഇതിലൂടെ കഴിയുമെന്നാണ് ഇവരുടെ വാദം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT