Around us

ആരുടെയെങ്കിലും’സ്മാക്ക്’ നഷ്ടമായോ ? ഉടന്‍ സമീപിക്കൂ,സൗജന്യ ഭക്ഷണവും താമസവും റെഡിയെന്ന് രാജസ്ഥാന്‍ പൊലീസ് 

THE CUE

മുംബൈ, കേരള, ആസാം സേനയ്ക്ക് പുറമെ നര്‍മ്മത്തില്‍ ചാലിച്ച ട്വീറ്റുകളുമായി രാജസ്ഥാന്‍ പൊലീസും. വന്‍ ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെയാണ് രാജസ്ഥാന്‍ പൊലീസിന്റെ രസകരമായ ട്വീറ്റ്.

ആരുടെയെങ്കിലും സ്മാക്ക് ( ഹെറോയിന്റെ മറ്റൊരു പേര്) നഷ്ടമായോ. എങ്കില്‍ ഞങ്ങളുടെ പക്കലുണ്ട്. തിരികെ വേണമെങ്കില്‍ ഉടന്‍ സമീപിക്കുക. അല്ലെങ്കില്‍ അത് എന്നെന്നേക്കുമായി നഷ്ടമാകും. ഞങ്ങളുടെ ചെലവില്‍ സൗജന്യ താമസവും ഭക്ഷണം ഉറപ്പുനല്‍കുന്നു. പെട്ടെന്നാകട്ടെ
രാജസ്ഥാന്‍ പൊലീസ്  

ഇങ്ങനെയായിരുന്നു രാജസ്ഥാന്‍ പൊലീസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ട്വീറ്റിന് വന്‍ പ്രചാരമാണ് ലഭിച്ചത്. സമാന രീതിയില്‍ വന്‍ കഞ്ചാവ് വേട്ട നടത്തിയപ്പോള്‍ അസം പൊലീസും ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ആ ട്വീറ്റുമായുള്ള താരതമ്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ലഹരിമരുന്ന് മാഫിയയെ ട്രോളുന്ന ട്വീറ്റിന് രാജസ്ഥാന്‍ പൊലീസിനെ പലരും അഭിനന്ദിക്കുന്നു. സേന ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചെന്ന നിലയില്‍ രസകരമായി ഇത് റീട്വീറ്റ് ചെ്തവരുമുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT