Around us

മഴക്കെടുതി: കൃഷിയില്‍ മാത്രമുണ്ടായത് 1300 കോടിയുടെ നാശം; ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ പ്രതിസന്ധിയില്‍

THE CUE

ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്തുണ്ടായത് 1,300 കോടി രൂപയുടെ കൃഷി നാശം. പേമാരിയിലും കാറ്റിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 33,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ മഴക്കെടുതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായി.

പ്രകൃതിദുരന്തം മൂലമുള്ള കൃഷിനാശം മലനാട്ടിലും ഇടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും ഒരേ പോലെ ബാധിച്ചു. മലയോര മേഖലയില്‍ പലയിടത്തും കൃഷിഭൂമി തന്നെ ഒലിച്ചുപോയി. തെങ്ങ്, റബ്ബര്‍ എന്നീ വിളകള്‍ നശിച്ചു. ഇടനാട്ടിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി പലയിടത്തും നെല്ല്, വാഴ കൃഷികള്‍ പാഴായി. ആലപ്പുഴ ജില്ലയില്‍ മാത്രം 120 കോടിയുടെ നഷ്ടമാണുണ്ടായത്. കുട്ടനാട്ടില്‍ മൂവായിരം ഹെക്ടര്‍ കൃഷി നശിച്ചു.

കാര്‍ഷിക നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ മടവീഴ്ച്ചയുണ്ടായ സ്ഥലങ്ങളില്‍ മടകുത്തല്‍ വേഗത്തിലാക്കി. കൃഷിനാശമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിത്ത് നല്‍കും. വിളവെടുപ്പിന് മുമ്പ് പമ്പിങ് സബ്‌സിഡി നല്‍കും. പുറംബണ്ടുകള്‍ ശക്തിപ്പെടുത്തല്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വേഗിത്തിലാക്കാനുള്ള നടപടികളും കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണ്.

ഓണത്തിന് വിളവെടുക്കാന്‍ പാകമായിരുന്ന പച്ചക്കറി കൃഷിയും വന്‍ തിരിച്ചടി നേരിട്ടു.  

സംസ്ഥാനത്ത് ദുരന്തം ഇത്രയേറെ ആഘാതമുണ്ടാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സഹകരിക്കാത്തതിനെതിരെ വി എസ് സുനില്‍കുമാര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

കേരളവും കേന്ദ്രവും തമ്മില്‍ ജന്മി-കുടിയാന്‍ ബന്ധമല്ല. പല തവണ കേന്ദ്രത്തിന്റെ മുന്നില്‍ പോയി കെഞ്ചി പറഞ്ഞതാണ്. ഇനി അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ.  
കൃഷിമന്ത്രി  

നിയമപ്രകാരം നല്‍കേണ്ട തുക മാത്രമേ കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളൂ എന്നും വി എസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT