Around us

‘തീവണ്ടിയും, പേരും വാടകയ്ക്ക്’: പുതിയ സാധ്യതകള്‍ തേടി റെയില്‍വേ 

THE CUE

തീവണ്ടിയും പേരും വാടകയ്ക്ക് നല്‍കാനൊരുങ്ങി റെയില്‍വേ. നിശ്ചിത റൂട്ടില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയാണ് പുതിയ പദ്ധതിയിലൂടെ റെയില്‍വേ ചെയ്യുക. ഇതിന് നിശ്ചിത തുക ഓരോ ദിവസവും വാടക നല്‍കേണ്ടി വരും. യാത്രക്കാര്‍ ഏറെയുള്ള ആഘോഷങ്ങളോടും തീര്‍ഥാടനങ്ങളോടും അനുബന്ധിച്ചാണിത് നടപ്പാക്കുന്നത്. ഇതര വരുമാനമെന്ന നിലയ്ക്കാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും തിരുവനന്തപുരം ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എം ബാലമുരളി പറഞ്ഞതായി മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിവിഷനില്‍ പദ്ധതിയുടെ മാതൃക റെയില്‍വേ പരീക്ഷിച്ചിരുന്നു. ഒഴിഞ്ഞു കിടന്ന റേക്കുകള്‍ ഉപയോഗിച്ചായിരുന്നു സ്‌പെഷ്യല്‍ വണ്ടി ഓടിച്ചത്. കോട്ടയത്തു നിന്ന് കൊച്ചുവേളിവരെ ദിവസം രണ്ട് സര്‍വീസാണുണ്ടായിരുന്നത്. ശിവഗിരി തീര്‍ഥാടന കപ് സ്‌പെഷ്യല്‍ എന്ന പേരിലായിരുന്നു അന്ന് തീവണ്ടി ബ്രാന്‍ഡ് ചെയ്തത്. മൂന്നുലക്ഷം രൂപ വാടകയായി ലഭിച്ചിരുന്നു. നികുതിക്ക് പുറമെയുള്ള വരുമാനമാണിത്. ടിക്കറ്റിനത്തിലും റെയില്‍വേക്ക് വരുമാനമുണ്ടാക്കാനായിരുന്നു.

തീവണ്ടികള്‍ വാടകയ്ക്ക് നല്‍കുന്നതിന് പുറമേ സര്‍വീസ് നടത്തുന്ന വണ്ടികളുടെ പേര് ബ്രാന്‍ഡ് ചെയ്യാനും റെയില്‍വേക്ക് പദ്ധതിയുണ്ട്. ഇതിനായുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT