Around us

എന്ത് വൃത്തികേടും വര്‍ഗീയതയും ഒഴുകുന്ന അഴുക്കുചാല്‍; പി.സി ജോര്‍ജ് പൊതുസമൂഹത്തിന്റെ ബാധ്യതയായി മാറിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരത്ത് ഹിന്ദുസമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലിം വിദ്വേഷവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് പൊതു സമൂഹത്തിന്റെ തന്നെ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍

പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റില്‍ നില്‍ക്കുവാന്‍ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബല്‍ ഒരു ലൈസന്‍സാക്കി മാറ്റിയിരിക്കുന്നു ജോര്‍ജ്ജ്.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

'മുസ്ലിംകളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല' impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്''

എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT