Around us

'നരേന്ദ്രമോദി, ശരിക്കും സറണ്ടര്‍ മോദി', ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ സറണ്ടര്‍ മോദിയെന്ന് (കീഴടങ്ങിയ മോദി) വിശേഷിപ്പിച്ച് കൊണ്ടുള്ളതായിരുന്നു രാഹുലിന്റെ ട്വീറ്റ്. ചൈനയുമായുള്ള വിഷയത്തില്‍ ഇന്ത്യയുടെ നയം സംബന്ധിച്ച് ജപ്പാന്‍ ടൈംസില്‍ വന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയ്‌ക്കെതിരായ നയം സ്വീകരിക്കുന്നതില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കുന്നതില്‍ ഇന്ത്യയുടെ 'പ്രീണിപ്പിക്കല്‍ നയം' പരാജയപ്പെട്ടുവെന്ന് വിമര്‍ശിക്കുന്നതായിരുന്നു ജപ്പാന്‍ ടൈംസ് ലേഖനം. ഇന്ത്യന്‍ പ്രദേശത്ത് ഇപ്പോള്‍ മറ്റൊരു ചൈനീസ് കടന്നുകയറ്റമുണ്ടായിരിക്കുകയാണെന്നും, മോദിയുടെ നിലപാട് മാറ്റാന്‍ ഈ സംഭവത്തിനെങ്കിലും ആകുമോ എന്നും ലേഖനം ചോദിക്കുന്നു.

ചൈനയെ കൂടെ നിര്‍ത്തുന്നതിലൂടെ ഉഭയകക്ഷിബന്ധം പുനസ്ഥാപിക്കാനും, പാക്കിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ദുര്‍ബലപ്പെടുത്താനും കഴിയുമെന്ന 'നിഷ്‌കളങ്കമായ' പ്രതിക്ഷയായിരുന്നു മോദിക്കുണ്ടായിരുന്നതെന്നും ലേഖനം ആരോപിക്കുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താനയ്‌ക്കെതിരെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. സംഘര്‍ഷം നടന്നത് എവിടെയെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT