Around us

'ഇന്ത്യയിലെ ദരിദ്രര്‍ക്ക് വിശക്കുന്നു, മോദി സര്‍ക്കാര്‍ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലും'; രാഹുല്‍ ഗാന്ധി

ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 107 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 94-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യ വിശക്കുമ്പോള്‍, മോദിസര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

'ഇന്ത്യയിലെ പാവപ്പെട്ടവര്‍ വിശക്കുന്നു, കാരണം സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണ്', രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു. പാക്കിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയെന്ന് സൂചിപ്പിക്കുന്ന ഗ്രാഫും രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആഗോള പട്ടിണി സൂചികയില്‍ പാക്കിസ്താന്‍ 88-ാം സ്ഥാനത്തും, നേപ്പാള്‍ 73-ാം സ്ഥാനത്തും, ബംഗ്ലാദേശ് 75-ാം സ്ഥാനത്തുമാണ്. നൈജീരിയ, ലിബിയ, മൊസാംബിക് തുടങ്ങി 13 രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT