Around us

'എന്റെ ഹൃദയം അനീതികള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പം'; പുതുവത്സരാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി

അനീതികള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ ഹൃദയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മെ സംരക്ഷിച്ചവരോടും ത്യാഗം ചെയ്തവരോടും നന്ദി പറയാമെന്നും വിദേശയാത്രക്കിടെ രാഹുല്‍ പങ്കുവെച്ച പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നു.

'പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ ഓര്‍ക്കാം. നമ്മെ സംരക്ഷിച്ചവരോടും ത്യാഗം ചെയ്തവരോടും നന്ദി പറയാം. എന്റെ ഹൃദയം അനീതികള്‍ക്കെതിരെ അന്തസ്സോടെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍', രാഹുല്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Rahul Gandhi says his heart is with the farmers and labourers

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT