Around us

വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്, അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ക്ഷമിക്കും: രാഹുല്‍ ഗാന്ധി

വയനാട് കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. തന്റെ ഓഫീസ് എന്നതിന് അപ്പുറത്ത് അത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. രാജ്യത്ത് എല്ലായിടത്തും അക്രമത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന ധാരണ നമുക്ക് കാണാന്‍ കഴിയും.

അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഫീസ് ഞങ്ങള്‍ ശരിയാക്കും. കല്‍പ്പറ്റയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ പോകുന്നില്ല. പക്ഷേ വിദ്യാര്‍ത്ഥികളോട് ക്ഷമിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമം നടത്തിയത് കുട്ടികളാണ്. അത് ശരിയല്ല. അവര്‍ നിരുത്തരവാദിത്തപരമായി പെരുമാറി. എന്നിരുന്നാലും എനിക്ക് അവരോട് ദേഷ്യമില്ല. അവരോട് ക്ഷമിക്കാവുന്നതാണ്. പക്ഷേ അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കല്‍പ്പറ്റയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT