Around us

'സരസ്വതി ദേവിക്ക് വേര്‍തിരിവുകളില്ല'; ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്' എന്ന് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാന്‍ അനുവദിക്കുന്നതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുകയാണ്. സരസ്വതി ദേവി എല്ലാര്‍ക്കും അറിവ് നല്‍കുന്നു, ആരോടും വേര്‍തിരിവുകളില്ല.
രാഹുല്‍ ഗാന്ധി

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.

വിഷയത്തില്‍ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ രംഗത്ത് വന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രഗ്യ സിംഗ് ഠാക്കൂറിനും കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ഹിജാബും ധരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിഫോമിന്റെ കാര്യത്തില്‍ നിലവിലുള്ള നിബന്ധന തുടരാന്‍ നിര്‍ദേശം നല്‍കി. പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.

കര്‍ണാടകയിലെ പി.യു കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഒരു സമിതിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT