രാഹുല്‍ ഗാന്ധി 
Around us

പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് രാഹുല്‍ ഗാന്ധി; നേതാവിനെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രാഹുല്‍ഗാന്ധി. രാജിവെച്ച തീരുമാനത്തില്‍ മാറ്റമില്ലെന്നും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നും നേതൃത്വത്തെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ഗാന്ധി രാജിവെച്ചതോടെ നേതൃത്വം ആര് ഏറ്റെടുക്കുമെന്ന പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ഏപ്രില്‍ പകുതിയോടെ നടക്കുന്ന പാര്‍ട്ടി പ്ലീനറി സെഷനില്‍ തീരുമാനമുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധ്യക്ഷ പദവി രാജിവെച്ച തീരുമാനം രാഹുല്‍ഗാന്ധി പുനഃപരിശോധിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളില്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധി ഒഴിഞ്ഞതോടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു. സ്ഥിരം പ്രസിഡന്റിനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത് വരെ ചുമതല സോണിയ ഗാന്ധിയെ ഏല്‍പ്പിക്കുകയായിരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കരുത്തുറ്റ നേതൃത്വം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ യുവനേതൃത്വം ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ എംഎല്‍എമാരെ ബിജെപി വലയിലാക്കാനുള്ള നീക്കം നടത്തുന്നതും നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT