Around us

പ്രധാനമന്ത്രിയായാല്‍ ആദ്യത്തെ ഉത്തരവ് എന്തായിരിക്കും? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ

പ്രധാനമന്ത്രിയായാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കന്യാകുമാരിയിലെ സെന്റ്.ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു രാഹുലിന്റെ മറുപടി.

സംഭാഷണത്തിനിടെ പ്രധാനമന്ത്രിയായാല്‍ അനുമതി നല്‍കുന്ന ആദ്യത്തെ ഉത്തരവ് എന്തായിരിക്കുമെന്ന ചോദ്യത്തിന്, സ്ത്രീസംവരണം സംബന്ധിച്ച ഉത്തരവായിരിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരാള്‍ കുട്ടിയെ പഠിപ്പിക്കേണ്ട ഒരു കാര്യം എന്താണെന്ന് അരെങ്കിലും ചോദിച്ചാല്‍, അതിനുത്തരമായി താന്‍ പറയുക മനുഷ്യത്വമെന്നായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ദീപാവലി ദിനം കൂടുതല്‍ സവിശേഷമാക്കിയെന്നായിരുന്നു സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. സംഘത്തിനൊപ്പം ഭക്ഷണ കഴിക്കുന്നതിന്റെയടക്കം വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT