Around us

പ്രധാനമന്ത്രി ഒളിച്ചിരിക്കുക ആണോ, എന്താണ് മിണ്ടാത്തത്? ചൈനീസ് പ്രകോപനത്തില്‍ രാഹുല്‍ ഗാന്ധി

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 സൈനികര്‍ മരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും, ഒളിച്ചിരിക്കുന്നതെന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്. എന്തുകൊണ്ടാണ് ഒളിച്ചിരിക്കുന്നത്. എല്ലാത്തിനും പരിധിയുണ്ട്, ഞങ്ങള്‍ക്കറിയണം എന്താണ് സംഭവിച്ചതെന്ന്. നമ്മുടെ സൈനികരെ കൊല്ലാനും, ഭൂമി പിടിച്ചെടുക്കാനും ചൈനയ്‌ക്കെങ്ങനെ ധൈര്യം വന്നു', ഫെയ്‌സ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

തിങ്കളാഴ്ച ലഡാക്കിലെ ഗാല്‍വര്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

SCROLL FOR NEXT