Around us

'മോദി സര്‍ക്കാര്‍ അണ്‍ലോക്ക് ചെയ്തത് കൊവിഡും പെട്രോള്‍-ഡീസല്‍ വിലയും'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന്റെയും, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അണ്‍ലോക്ക് ചെയ്തത് കൊറോണ മഹാമാരിയെയും പെട്രോള്‍ ഡീസല്‍ വിലയെയുമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പരിഹസിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തെ കൊവിഡ് വ്യാപനും, പെട്രോള്‍ ഡീസല്‍ വില വര്‍ധനവും വ്യക്തമാക്കുന്ന ഗ്രാഫും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. മെയ് അവസാനം മുതലുള്ള കണക്കാണ് ഗ്രാഫില്‍ കാണിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,968 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.

യുഎസ്-ഇറാന്‍ സമാധാന കരാര്‍, ഹോര്‍മൂസിലെ ഉപരോധം മാറും, ഇറാന്‍ യുദ്ധത്തില്‍ സംഭവിച്ചതെന്ത്?

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT