Around us

‘രാഹുലിനും സോണിയക്കും ഉടന്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും’, ഫയല്‍ അമിത്ഷായുടെ ടേബിളിലാണെന്ന് സുബ്രഹ്മണ്യം സ്വാമി 

THE CUE

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉടന്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതു സംബന്ധിച്ച ഫയല്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ ടേബിളിലാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിപാടിയില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ഒരു തരത്തിലും ബാധിക്കില്ല, പക്ഷെ പാക്കിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമെത്തുന്ന മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരത്വത്തിന് പരിഗണിക്കാനാകില്ല. റോഹീങ്ക്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാന്‍ പോലും അടുപ്പിക്കുന്നില്ല, അപ്പോഴാണ് പാക്കിസ്താനികള്‍ ഇവിടേക്ക് വരണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT