മോഷണം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവം; അടിയന്തര നടപടിയെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി 

മോഷണം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവം; അടിയന്തര നടപടിയെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി 

മോഷണം ആരോപിച്ച് ദളിത് സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഉടന്‍ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധി. യുവാക്കളെ മര്‍ദിച്ച സംഭവം ഭയാനകവും, അപകടകരവുമാണ്, കുറ്റക്കാര്‍ക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മോഷണം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവം; അടിയന്തര നടപടിയെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി 
മോഷണം ആരോപിച്ച് ദളിത് സഹോദരങ്ങളെ വളഞ്ഞിട്ടാക്രമിച്ചു; വസ്ത്രമഴിച്ച് ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിച്ചു 

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നാഗോറിലെ ഒരു പെട്രോള്‍ പമ്പില്‍ ഞായറാഴ്ചയായിരുന്നു ക്രൂരമായ ആക്രമണം. യുവാക്കളെ തടഞ്ഞുവെച്ച് പ്രഹരിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ക്രൂരമര്‍ദനം. യുവാക്കളുടെ വസ്ത്രം നീക്കുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയും ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിക്കുകയുമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവരുടെ പരാതിയില്‍ ബുധനാഴ്ച 5 പേര്‍ക്കെതിരെ പൊലീസ് പൊലീസ് കേസെടുത്തിട്ടുവെന്നാണ് വിവരം. പമ്പ് ജീവനക്കാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പമ്പിലെ സിസിടിവിയില്‍ ഇവര്‍ നേരിട്ട പീഡനം പതിഞ്ഞിരുന്നു. സംഭവത്തില്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതായി വരികയാണെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in