Around us

വൃക്ക മാറ്റിവെക്കാന്‍ ധനസഹായം തേടി യുവാവ്; കൈയിലെ സ്വര്‍ണ വള ഊരി നല്‍കി മന്ത്രി ആര്‍. ബിന്ദു

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടിയെത്തിയ ചെറുപ്പക്കാരന് കൈയിലെ സ്വര്‍ണവള ഊരി നല്‍കി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ ചികിത്സാ സഹായ സമിതിയുടെ ധനസമാഹരണ യോഗത്തില്‍ പങ്കെടുക്കാന്‍ മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ എത്തിയതായിരുന്നു മന്ത്രി.

വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ അല്ലാതെ മറ്റുമാര്‍ഗങ്ങളില്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടതിന് പിന്നാലെയാണ് മന്ത്രി കൈയില്‍ കിടന്ന വളയൂരി ഭാരവാഹികള്‍ക്ക് നല്‍കിയത്. സഹായ ഭാരവാഹികളായ പികെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ വള ഏറ്റുവാങ്ങി.

വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരന്‍ വിഷ്ണുവിനോട് ആശംസിച്ചാണ് മന്ത്രി മടങ്ങിയത്. കൊമ്പുകുഴല്‍ കലാകാരനാണ് 27 കാരനായ വിവേക്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT