Around us

'കുന്നംകുളം മാപ്പ് കയ്യിലുണ്ടോ'; മാപ്പ് പറയാന്‍ ആവശ്യപ്പെട്ട സാബു എം ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജന്‍ എം.എല്‍.എ

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പി.വി ശ്രീനിജന്‍ എം.എല്‍.എ. ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്നാണ് സാബുവിന് മറുപടിയായി എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

കിറ്റക്‌സില്‍ നടത്തിയ പരിശോധനകളുടെ ഫലം പുറത്തുവിടണമെന്നും, സ്ഥലം എം.എല്‍.എ മാപ്പ് പറയണമെന്നും സാബു എം ജേക്കബ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ ആണെന്നും ശ്രീനിജന്‍ ട്വന്റി20യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവര്‍ത്തിച്ചു. തൃക്കാക്കര പിടിക്കാന്‍ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ പി.വി.ശ്രീനിജന്റെ പരിഹാസത്തോട് പാര്‍ട്ടി എന്ത് നിലപാട് എടുക്കും എന്നത് കാത്തിരുന്ന് കാണേണ്ടിവരും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT