Around us

‘കഴിഞ്ഞ വര്‍ഷത്തെ പ്രളയം മറന്നോ?’; വെള്ളം തുറന്നുവിട്ടാല്‍ പോര, അന്‍വറിന്റെ തടയണ പൊളിച്ചു കളയണമെന്ന് ഹൈക്കോടതി

THE CUE

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ കക്കാടുംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്ന് പറഞ്ഞ കോടതി തടയണ പൂര്‍ണമായും പൊളിക്കണമെന്നും ഉത്തരവിട്ടു. ഈ മാസം 30ന് അകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ്.

പ്രളയം കേരളത്തില്‍ വന്‍ ദുരിതമുണ്ടാക്കിയതിനെ ചൂണ്ടിക്കാണിച്ച കോടതി കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മറന്നോ എന്ന് ചോദിച്ചാണ് ഇത്തരത്തിലുള്ള അനധികൃത കയ്യേറ്റത്തിനോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ചത്. നേരത്തെ മരടിലെ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി വിധിയിലും പ്രളയ പരാമര്‍ശമുണ്ടായിരുന്നു. ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാവില്ലെന്ന് പറഞ്ഞായിരുന്നു അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്.

നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് തടയണ. പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു. കക്കാടുംപൊയിലിലെ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയതാണ്. പാര്‍ക്കിനെതിരെ നിയമനടപടികള്‍ നേരിടുന്നതിന് ഇടയിലാണ് അനധികൃത തടയണ പൂര്‍ണമായും പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവ്.

ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവും ഉണ്ട് കോടതി ഉത്തരവില്‍. പറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് പറയുകയും ചെയ്തു ഹൈക്കോടതി.

പ്രളയ സമയത്ത് ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണിത്. പാര്‍ക്കിന് കേടുപാടുണ്ടായിട്ടും ആരുമറിയാതെ അറ്റകുറ്റപ്പണി ചെയ്തു തീര്‍ക്കുകയാണ് അന്‍വറും സംഘവും ചെയ്തത്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് തടയണ കെട്ടി നിര്‍ത്തിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ ഒഴുക്കി കളഞ്ഞ് തടയണ പൊളിക്കാതെ നിര്‍ത്താനുള്ള ശ്രമമാണ് ഹൈക്കോടതി തടഞ്ഞത്.

പിവി അന്‍വറിന്റെ വാട്ടര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT