Around us

ആധാരം പണയംവെച്ച് പലിശക്കാരന്റെ വഞ്ചന; കിടപ്പാടം ജപ്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; അധികൃതര്‍ മടങ്ങി

THE CUE

പലിശക്കാരന്റെ വഞ്ചനയില്‍ പെട്ട കുടുംബത്തിന്റെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയ അധികൃതരെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സിന് സമീപം കോലോത്തുംപാടത്താണ് സംഭവം. കുന്നത്തുവളപ്പില്‍ പരേതനായ കൊച്ചുണ്ണിയുടെ വീട് ജപ്തി ചെയ്യാന്‍ സിജെഎം കോടതി നിയോഗിച്ച കമ്മീഷന്‍ എത്തി. കൊച്ചുണ്ണിയുടെ അവിവാഹിതയായ മകള്‍ ഉള്‍പ്പെടെ 16 പേര്‍ താമസിച്ചിരുന്ന കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ സംരക്ഷണവലയം തീര്‍ത്തു. കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സംഘത്തെ മണ്ണെണ്ണ കൈയിലേന്തിയാണ് കുടുംബാംഗങ്ങളും നാട്ടുകാരും തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ ജപ്തി വേണ്ടെന്നുവെച്ച് മടങ്ങിപ്പോകുകയായിരുന്നു.

കൊച്ചുണ്ണിയുടെ വീട് ജപ്തി ചെയ്യാനുള്ള നീക്കം ഒന്നര വര്‍ഷം മുന്‍പും നാട്ടുകാര്‍ സംഘടിച്ച് ചെറുത്തിരുന്നു.

2008ല്‍ കൊച്ചുണ്ണി കുരിയച്ചിറ സ്വദേശിയ്ക്ക് പണയമായി നല്‍കി ആധാരം പലിശക്കാരന്‍ വീണ്ടും പണയം വെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആധാരം പണയം നല്‍കി മൂന്ന് ലക്ഷം രൂപ കൊച്ചുണ്ണി കൈപ്പറ്റിയിരുന്നു. പലിശക്കാരന്‍ കൊച്ചുണ്ണിയുടെ ആധാരം സിറ്റി യൂണിയന്‍ ബാങ്കില്‍ വെച്ച് 75 ലക്ഷം രൂപ വായ്പയെടുത്തു. ഏഴ് ദിവസം കൊണ്ട് ഇത്രയും തുക വായ്പ നേടിയതിന് പിന്നില്‍ ബാങ്ക് മാനേജരുടെ ഒത്താശയുണ്ടെന്ന് കൊച്ചുണ്ണിയുടെ കുടുംബം ആരോപിക്കുന്നു. പലിശക്കാരന്‍ വായ്പ തിരിച്ചടക്കാതായതോടെ 2013ല്‍ സിവില്‍ കേസ് ആരംഭിച്ചു. നിലവില്‍ പലിശയടക്കം 1.35 കോടി രൂപയാണ് ജപ്തി ഒഴിവാക്കാനായി അടയ്‌ക്കേണ്ടത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT