Around us

ഞങ്ങളെ കേള്‍ക്കൂ പ്രധാനമന്ത്രി, മന്‍കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി മന്‍കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ റോത്തക് അതിര്‍ത്തിമേഖലയിലായിരുന്നു പ്രതിഷേധം.

കര്‍ഷകരെയും,കാര്‍ഷിക മേഖലയെയും തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവര്‍ത്തിച്ചായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി എന്നാണ് ഞങ്ങളെ കേള്‍ക്കുക എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നതെന്നും തങ്ങളുടെ ശബ്ദം പ്രധാനമന്ത്രിക്ക് മുന്നിലെത്താനാണ് ഇത്തരമൊരു പ്രതിഷേധരീതിയെന്നും യോഗേന്ദ്രയാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊവിഡ് ലോക്ക് ഡൗണിനോടനുബന്ധിച്ച് രാജ്യമുഴുവനുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമെന്ന നിലയില്‍ വീട്ടില്‍ നിന്ന് പാത്രം കൊട്ടി അഭിവാദ്യമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ പാത്രം കൊട്ടല്‍ മാതൃകയെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയായിരുന്നു കര്‍ഷകര്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമങ്ങള് റദ്ദാക്കുന്നതിനുള്ള നടപടികള്‍, ദേശീയ കര്‍ഷക കമ്മീഷന്‍ നിര്‍ദ്ദേശിച്ച താങ്ങ് വില, വൈക്കോല്‍ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, എന്നിവയില്‍ ഊന്നിയാകണം കേന്ദ്രം വിളിച്ച ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT