തമ്പി ആന്റണി 
Around us

‘നിങ്ങളുടെ നഷ്ടം ഞാനും പങ്കിടാം’; നൗഷാദിന് അമ്പതിനായിരം രൂപ നല്‍കുമെന്ന് തമ്പി ആന്റണി

THE CUE

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് വില്‍ക്കാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ എടുത്തു നല്‍കിയ നൗഷാദിനെ പ്രശംസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. നൗഷാദിന്റെ വിശാല മനസ് ഏത് കഠിനഹൃദയനും പ്രചോദനമാണെന്നും വസ്ത്രങ്ങള്‍ നല്‍കിയതിലൂടെയുണ്ടായ നഷ്ടം പങ്കിട്ടുകൊണ്ട് അമ്പതിനായിരം രൂപ നല്‍കുമെന്നും തമ്പി ആന്റണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം.

നൗഷാദ്, നൗഷാദ്..നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം. നിങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ നിന്നും അമ്പതിനായിരം രൂപ പങ്കിടാമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
തമ്പി ആന്റണി

നൗഷാദിന്റെ നഷ്ടം കുറയ്ക്കാന്‍ മറ്റുള്ളവരും തന്നോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അയച്ചുതരണമെന്നും തമ്പി ആന്റണി ആവശ്യപ്പെട്ടു.

എറണാകുളം ബ്രോഡ്വേയിലെ വഴിക്കച്ചടക്കാരനായ നൗഷാദ് ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വയനാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ എത്തിയ നടന്‍ രാജേഷ് ശര്‍മ്മയെയും സംഘത്തേയും നൗഷാദ് തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. 'ഒന്ന് എന്റെ കടവരെ വരുമോ?' എന്ന് ചോദിച്ച വൈപ്പിന്‍ സ്വദേശി അടച്ചിട്ടിരുന്ന കട തുറന്നു വില്‍പനയ്ക്കായി വെച്ചിരുന്ന വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറക്കുകയായിരുന്നു. വീഡിയോ കണ്ടെത്തിയ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കും നൗഷാദ് ആവശ്യത്തിന് വസ്ത്രങ്ങള്‍ നല്‍കി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT