Around us

‘36 രൂപയ്ക്ക് പെട്രോളെന്ന് പറഞ്ഞവര്‍ ഏത് കമ്പനി കാരണമാണ് ഇപ്പോള്‍ മിണ്ടാത്തത്’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക 

THE CUE

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ആനുകൂല്യം എന്തുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നില്ലെന്ന് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര. ലോകത്താകമാനം ക്രൂഡ് ഓയില്‍ വില കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ സാധാരണക്കാരന് വിലയിടിവിന്റെ ആനുകൂല്യം ലഭിക്കാത്തത്. ഡല്‍ഹിയിലും മുംബൈയെിലും 36 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കള്‍ ഏത് കമ്പനി കാരണമാണ് ഇപ്പോള്‍ മിണ്ടാത്തതെന്നും പ്രിയങ്ക ചോദിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയായിരുന്നു പ്രിയങ്ക. മോദി സര്‍ക്കാര്‍ റോഡ് സെസ് ഒരു രൂപയും കൂട്ടിയിരുന്നു. ഇതടക്കം മൂന്ന് രൂപയാണ് ഒരു ലിറ്റര്‍ എണ്ണവിലയില്‍ നിന്ന് കേന്ദ്രം അധികമായി ഈടാക്കാന്‍ തീരുമാനിച്ച് ശനിയാഴ്ച ഉത്തരവിറക്കിയത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുമ്പോഴാണ് കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയും റോഡ് സെസും വര്‍ധിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ എണ്ണ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഇതെന്നിരിക്കെയാണ് മോദി സര്‍ക്കാരിന്റെ വിപരീത നടപടി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT