Around us

പ്രിയങ്കക്കും രാഹുലിനും ലഖിംപൂര്‍ ഖേരി സന്ദർശിക്കാൻ അനുമതി

ലഖിംപൂര്‍ ഖേരി സന്ദർശിക്കാൻ കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അനുമതി നൽകി യു.പി പോലീസ്. ഇവർക്കൊപ്പം 3 പേർക്ക് കൂടി അപകടസ്ഥലവും കർഷകരെയും സന്ദർശിക്കാൻ അനുമതിയുണ്ട്. നേരത്തെ രാഹുൽ ഗാന്ധിക്ക് ലഖിംപൂര്‍ ഖേരിയിൽ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യു.പി ആഭ്യന്തര വകുപ്പാണ് അനുമതി നൽകിയെന്ന തീരുമാനം അറിയിച്ചത്. ശേഷം പ്രിയങ്കയെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. കർഷകരെ കാണാനായി എത്തിയ പ്രിയങ്കയെ സീതാപുർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടുത്ത ദിവസം അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നതായിരുന്നു പ്രിയങ്കയ്ക്ക് മേൽ ചുമത്തിയിരുന്ന കുറ്റം.

ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷകരെ കാണാതെ താന്‍ തിരിച്ചുപോകില്ല എന്ന തീരുമാനത്തിലായിരുന്ന പ്രിയങ്ക തന്നെ തടഞ്ഞുവെച്ചതില്‍ ഗസ്റ്റ് ഹൗസിന്റെ നിലം തൂത്തുവാരി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT