Around us

കാറിനകത്തുള്ള മദ്യപാനവും നിയമവിരുദ്ധം തന്നെ; പൊതുവഴിയിലെ സ്വകാര്യവാഹനം പൊതുഇടമാണെന്ന് സുപ്രീം കോടതി  

THE CUE

പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യവാഹനവും പൊതു ഇടമാണെന്ന് സുപ്രീം കോടതി. പൊതുസ്ഥലം എന്ന നിര്‍വചനത്തില്‍ വരുന്നതിനാല്‍ അനുവദനീയമല്ലാത്തതൊന്നും സ്വകാര്യവാഹനത്തിലും പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

സ്വകാര്യ വാഹനത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. എന്നാല്‍ പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യവാഹനമാണെങ്കില്‍ തീര്‍ച്ചയായും ഇടപെടാം.
സുപ്രീം കോടതി
പൊതു നിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യഇടമായി പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. 1999ലെ ഈ വിധിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ദുര്‍ബലപ്പെടുത്തിയത്.

ബിഹാര്‍ സ്വദേശി പാട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെടല്‍. 2016ല്‍ സ്വന്തം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മദ്യപിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താന്‍ മദ്യപിക്കുകയോ മദ്യം കൈവശം വെയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT