Around us

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം: പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടന്‍ പൃഥ്വിരാജ്. പക്ഷെ, അത് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി എന്തിനാണോ രൂപീകരിച്ചത് ആ ഉദ്ദേശ്യം നിറവേറ്റപ്പെടണം. സിനിമാ സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് നായകാനാകുന്ന പുതിയ ചിത്രം ജന ഗണ മനയോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായം വെളിപ്പെടുത്തിയത്. പൃഥ്വിരാജിനെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്‍റണിയാണ്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ 28ന് തിയേറ്ററിലെത്തും.

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം

'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ

SCROLL FOR NEXT