Around us

100 എംപിമാരെ തികയ്ക്കാന്‍ ഇതുവരെ കഴിഞ്ഞില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

ലോക്‌സഭയിലുെ രാജ്യസഭയിലുമായി 100 എം.പിമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസംഗിക്കുന്നതൊന്നും കോണ്‍ഗ്രസ് നടപ്പാക്കുന്നില്ല. പാര്‍ലമെന്റില്‍ ഇപ്പോഴും നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമായി തുടരുന്നത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്രമോദി കോണ്‍ഗ്രസിനെ പരിഹസിച്ചത്. തിങ്കളാഴ്ച ഒമ്പത് ബി.ജെ.പി അംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ആദ്യമായി എന്‍.ഡി.എ രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗബലം 104 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 124 ആണ്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസിന് 38 എം.പിമാരാണ് രാജ്യസഭയിലുള്ളത്. ഇരുസഭകളിലുമായി 89 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

Prime Minister Narendra Modi mocked Congress's Parliament Tally

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT