Around us

‘ഹസ്തദാനം ഒഴിവാക്കി നമസ്‌തെ പറയാം’, കൊറോണയെ എതിര്‍ക്കാന്‍ ഭാരതീയ സംസ്‌കാരം; സന്ദേശവുമായി അനുപം ഖേറും കണ്ണന്താനവും

THE CUE

കൊറോണ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഹസ്തദാനം ഒഴിവാക്കി ഇന്ത്യയുടെ പരമ്പരാഗത രീതിയായ 'നമസ്‌തെ' കൊണ്ട് അഭിവാദ്യം ചെയ്യണമെന്ന് നടന്‍ അനുപം ഖേര്‍. പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഉചിതമായ മാര്‍ഗം കൈകള്‍ കൂപ്പി നമസ്‌തെ പറയലാണ്. ഈ രീതി തികച്ചും ആരോഗ്യപരവും സൗഹാര്‍ദ്ദപരവുമാണെന്ന് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

അണുബാധ തടയാന്‍ കൈകള്‍ കഴുകണമെന്ന് നിരവധി പേര്‍ എന്നോട് പറയുന്നുണ്ട്. ഞാനത് ചെയ്യാറുമുണ്ട്. വൈറസ് വ്യാപനം തടയാന്‍ നമ്മള്‍ കരുതി ഇരിക്കണമെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനുപം ഖേറിന്റെ വീഡിയോക്ക് പിന്നാലെ ബി ജെ പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തു വന്നു. പാര്‍ലമെന്റില്‍ എംപിമാര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടിയാല്‍ താന്‍ കൈ കൊടുക്കില്ല. ഇതിന് കാരണവും കൊറോണ വൈറസ് പടരുമോ എന്ന ഭീതി തന്നെയാണ്. കൈകള്‍ ശുചിയായി ഇരിക്കാന്‍ സാനിറ്റൈസറും താന്‍ കയ്യില്‍ കരുതുന്നുണ്ടെന്ന് കണ്ണന്താനം മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ നിയന്ത്രണവിധേയമാണെങ്കിലും ഇന്ത്യയില്‍ പല ഇടങ്ങളും കൊറോണ ഭീതിയിലാണ്. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകള്‍ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരെയും സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനം.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT