Around us

വ്യാപാരിയെ ഭീഷണിപ്പെടുത്തി പ്രസ്‌ക്ലബ് സെക്രട്ടറി പണം പിരിച്ചു; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി തിരുവന്തപുരം മേയര്‍

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് കെ.രാധാകൃഷ്ണൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം പിരിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി ഇയാള്‍ നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണന്‍. ഇയാള്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ രാത്രി വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാധാകൃഷ്ണന്‍ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു.

ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകയെ കായികമായി അക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനത്തില്‍ നിന്നും അനിശ്ചിത കാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുവരെ ജോലിയില്‍ തിരിച്ചെടുത്തിട്ടുമില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT