Around us

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിര്‍മ്മാണ നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിച്ച രാമജന്മഭൂമി തീര്‍ഥ ട്രസിറ്റിലേക്ക് രാഷ്ട്രപതി സംഭാവന കൈമാറിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുക കൈപ്പറ്റിയത്. തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് രാഷ്ട്രപതി തുക നല്‍കിയത്. ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയ്ക്ക് രാഷ്ട്രപതിയില്‍ നിന്നാണ് തങ്ങള്‍ ദൗത്യം തുടങ്ങിയതെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതല്‍ ഫെബ്രുവരി 5 വരെയാണ് ധനസമാരണം. റാം ജന്മഭൂമി മന്ദിര്‍ നിധി സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് വിശ്വഹിന്ദു പരിഷത്ത് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

President Ramnath Kovind donates Rs 5 lakh for Ram temple construction

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT