Around us

ട്രംപിനെ മാറ്റിയത് ഭൂഗര്‍ഭ ബങ്കറിലേക്ക്, വംശീയക്കൊലയില്‍ അമേരിക്കയില്‍ പ്രതിഷേധാഗ്നി

കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലയില്‍ അമേരിക്കയില്‍ പ്രതിഷേധാഗ്നി ആഞ്ഞടിക്കുകയാണ്. ജോര്‍ജ്ജ് ഫ്‌ളോയിഡിനെ തെരുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നിരവധി പേരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മുന്നിലേക്ക് വ്യാപിച്ചപ്പോള്‍ ഡൊണള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയത്. ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി ചിലര്‍ വൈറ്റ് ഹൗസിലേക്ക് ഇരച്ചുകയറാനും ശ്രമം നടത്തി. അമേരിക്കയില്‍ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നാല്‍പ്പതിലേറെ നഗരങ്ങളിലാണ് കര്‍ഫ്യൂ.

പ്രതിഷേധങ്ങളോട് ഡൊണാല്‍ഡ് ട്രംപ് തുടക്കത്തില്‍ സ്വീകരിച്ച നിലപാട് വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രക്ഷോഭകരെ നാഷനല്‍ ഗാര്‍ഡ്‌സ് ഉള്‍പ്പെടെ നേരിടുന്ന രീതിയും ചര്‍ച്ചയായി. 22 നഗരങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതും അഞ്ജാതര്‍ വെടിയുതിര്‍ത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. പൊലീസ് സ്റ്റേഷനുകളും ഷോപ്പുകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കിയാണ് പ്രതിഷേധം പടരുന്നത്.

വംശീയക്കൊലയില്‍ പ്രതിഷേധവുമായി ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങളും കായിക താരങ്ങളും ഉള്‍പ്പെടെ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT