Around us

എട്ട് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയടക്കം എട്ട് ആശുപത്രികളില്‍ യുവതിയുമായി എത്തിയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. 13 മണിക്കൂര്‍ നീണ്ട അലച്ചിലിന് ഒടുവിലാണ് 30കാരിയായ നീലം മരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആദ്യം ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ആറ് ആശുപത്രികളില്‍ ഓട്ടോയിലാണ് പോയത്, അവര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല, ഓക്‌സിജന്‍ ആവശ്യമായതിനെ തുടര്‍ന്ന് ആംബുലന്‍സിലാണ് രണ്ട് ആശുപത്രികളെ കൂടി സമീപിച്ചത്, എന്നാല്‍ അവരും തന്റെ സഹോദരിയെ നോക്കാന്‍ പോലും തയ്യാറായില്ലെന്നും സഹോദരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. രോഗിയെ പ്രവേശിപ്പിക്കാന്‍ കിടക്കകളിലെന്നും സൗകര്യമില്ലെന്നും പറഞ്ഞാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭര്‍ത്താവായ ബിജേന്ദ്ര സിങും യുവതിക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയും തന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചതായി ബിജേന്ദ്ര സിങ് പറയുന്നു. നോയിഡയിലെ ആശുപത്രി കൊവിഡ് പരിശോധന വെണമെന്ന് പറഞ്ഞ് തങ്ങളില്‍ നിന്ന് 4500 രൂപ ഈടാക്കി, എന്നാല്‍ ബെഡുകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. 5800 രൂപ വാടക നല്‍കിയാണ് സ്വകാര്യ ആംബുലന്‍സ് വാടകയ്ക്ക് എടുത്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT