Around us

'അന്വേഷണം ലോറിയില്‍ മാത്രമായി ഒതുങ്ങി', പൊലീസ് അന്വേഷണത്തിനെതിരെ പ്രദീപിന്റെ ഭാര്യ

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിലവിലെ അന്വേഷണത്തിനെതിരെ ഭാര്യ ശ്രീജ എസ്.നായര്‍. വാര്‍ത്തയുമായി ബന്ധപ്പെട്ട ഭീഷണി മുതല്‍ ഹണി ട്രാപ് കേസില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ വരെ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പ്രദീപിന്റെ സ്‌കൂട്ടറിലിടിച്ച ലോറിയില്‍ മാത്രമായി ഒതുക്കിയെന്നും ശ്രീജ മനോരമ ന്യൂസിനോട് പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. അപകടത്തല്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയതോടെയാണ് അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് പ്രദീപിന്റെ ഭാര്യ രംഗത്തെത്തിയത്. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ശ്രീജ പറഞ്ഞു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT