Around us

'ഭക്തരുടെ അഭിപ്രായത്തില്‍ സത്യവും നാടകവും'; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ആദ്ദേഹത്തിന്റെ ട്വീറ്റ്.

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ കയ്യേറ്റത്തിന്റെയും, കടല്‍ തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന മോദിയുടെയും ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് തടയുകയും കയ്യേറ്റം ചെയ്തതിനും പിന്നാലെ, രാഹുലിന്റേത് നാടകമായിരുന്നു എന്ന രീതിയില്‍ ഒരു വിഭാഗം പ്രചരണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ഭക്തരുടെ അഭിപ്രായത്തില്‍ മോദിയുടെ ചിത്രം സത്യവും രാഹുല്‍ ഗാന്ധിയുടേത് നാടകവും എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആളില്ലാത്ത സ്ഥലത്ത് കൈകള്‍ വീശികാണിച്ച് പോകുന്ന മോദിയുടെ വീഡിയോ പങ്കുവെച്ച് ഇതാണ് യഥാര്‍ത്ഥ ജീവിതം എന്നായിരുന്നു പരിഹസിച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT