Around us

'അതിഥി തൊഴിലാളികളുടെയും ഡോക്ടര്‍മാരുടെയും മരണത്തെ കുറിച്ച് രേഖയില്ല, പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജ് രേഖകള്‍'; പ്രശാന്ത് ഭൂഷണ്‍

രാജ്യത്ത് ഭരണത്തിലുള്ളത് 'ദുഷിച്ച' സര്‍ക്കാരെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അതിഥി തൊഴിലാളികളുടെയും ഡോക്ടര്‍മാരുടെയും മരണം സംബന്ധിച്ച് ഒരു രേഖയില്ലെങ്കിലും ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജിന്റെ രേഖകളുണ്ടെന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'അതിഥി തൊഴിലാളികളുടെയും ഡോക്ടര്‍മാരുടെയും മരണം സംബന്ധിച്ച് ഒരു രേഖയുമില്ല, പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11,00,000 പേജിന്റെ രേഖകളുണ്ട്. ഇതൊരു സൂചനയുമില്ലാത്ത സര്‍ക്കാരല്ല, മാരകമായ ദുഷിച്ച സര്‍ക്കാരാണ്', ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ രേഖകള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്നായിരുന്നു നേരത്തെ പാര്‍ലമെന്റില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍ പറഞ്ഞത്. ഇതുസംബന്ധിച്ച എംപിമാരുടെ ചോദ്യത്തിന് മറുപടിയായാരുന്നു പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷമുള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചിരുന്നുവെന്നാണ് പിന്നീട് വിവരാവകാശം വഴി പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കിയത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT