Around us

'ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്'; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിനെതിരെ പിപി മുകുന്ദന്‍

ബിജെപി ദേശീയ ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണ് എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്. പാര്‍ട്ടിക്കായി ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുതെന്നും പിപി മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചു.

ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്ന ആള്‍ക്ക് സ്ഥാനം നല്‍കിയെന്നും പിപി മുകുന്ദന്‍ വിമര്‍ശിച്ചു. നോമിനേഷന്‍ രീതി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

എപി അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും സ്ഥാനം നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരനെ പരിഗണിക്കാത്തതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്. ശോഭ സുരേന്ദ്രനും പി കെ കൃഷ്ണദാസും ദേശീയതലത്തിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT