Around us

എട്ട് മാസമായി മൂടാതെ മരണക്കുഴി; കൊച്ചിയില്‍ യുവാവ് അപകടത്തില്‍ മരിച്ചു

THE CUE

എട്ട് മാസമായി മൂടാതിരുന്ന റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്തു. കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ആണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പൈപ്പ് പൊട്ടിയുണ്ടായ കുഴിയുടെ സമീപത്ത് അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി യദുവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായ പരുക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ എട്ട് മണിക്കായിരുന്നു അപകടം.

മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  

മെട്രോ സ്‌റ്റേഷന് മുന്നില്‍ തകര്‍ന്ന കിടന്ന ഭാഗം കഴിഞ്ഞയാഴ്ച്ച ടാര്‍ ചെയ്തപ്പോഴും കുഴി മൂടിയില്ല. തിരക്കേറിയ ഇടമായിട്ടും ഇത്രനാള്‍ കഴിഞ്ഞിട്ടും കുഴി അടയ്ക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

ആഴ്ച്ചകള്‍ക്ക് മുമ്പ് കടവന്ത്ര-വൈറ്റില റോഡിലെ കുഴി ഇരുചക്രവാഹന യാത്രക്കാരന്റെ ജീവനെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, കാക്കനാട് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവമുണ്ടായി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT