Around us

ജോര്‍ജ് ഫ്‌ളോയിഡിന്റേത് കഴുത്ത്‌ഞെരിച്ചുള്ള നരഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അമേരിക്കയില്‍ പൊലീസുകാരന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റേത് കഴുത്ത് ഞെരിച്ചുള്ള നരഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എട്ട് മിനിറ്റും 46 സെക്കന്റും പൊലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടുകള്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും ശ്വാസം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നും ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മെയ് 25നാണ് അമേരിക്കയിലെ മിനിയാപോളിസിലെ റെസ്‌റ്റോറന്റില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കാലമര്‍ത്തിയുള്ള പൊലീസുകാരന്റെ ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. എനിക്ക് ശ്വാസം 'മുട്ടുന്നു' എന്നായിരുന്നു ജോര്‍ജിന്റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും.

സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തില്‍ അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈറ്റ്ഹൗസ് സമുച്ചയത്തിന് പുറത്ത് തീവെയ്പും സംഘര്‍ഷവുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ബങ്കറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT