Around us

'ദേശാടനക്കിളി വിഷ്ണുനാഥ് വേണ്ട'; ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി കൊല്ലത്ത് പോസ്റ്റര്‍

കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന പി.സി. വിഷ്ണുനാഥിനെതിരെ പ്രതിഷേധം. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനെ നശിപ്പിച്ച പി.സി വിഷ്ണുനാഥിനെ വേണ്ടെന്നാണ് കൊല്ലം മണ്ഡലത്തില്‍ പതിച്ച പോസ്റ്ററുകളില്‍ പറയുന്നത്. ബിന്ദു കൃഷ്ണയെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

ഗ്രൂപ്പ് തിന്നു ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്തിന് വേണ്ട, കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരു മാന്തിയ പി.സി വിഷ്ണുനാഥ് എന്ന ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറക്കരുത് എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

കൊല്ലത്ത് അനുയോജ്യയായ സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയാണെന്നാണും പോസ്റ്ററുകളില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് പുറമേ ആര്‍.എസ്.പി ഓഫീസിന് മുന്നിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് പി.സി. വിഷ്ണുനാഥ് കൊല്ലം സീറ്റിനായി ശ്രമിക്കുന്നതെന്നാണ് എതിര്‍വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ തവണ എ ഗ്രൂപ്പ് മത്സരിച്ച സീറ്റാണെന്നും ഇത്തവണയും ആ സീറ്റ് വേണമെന്നുമാണ് അവരുടെ അവകാശവാദം. പി.സി.വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുണ്ടെന്ന് അറിയിക്കുകയാണ് പോസ്റ്ററുകളുടെ ലക്ഷ്യമെന്ന് നേതൃത്വം കരുതുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT