Around us

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം നല്‍കണം; സര്‍ക്കാര്‍ ഉത്തരവായി

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി.

അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 മുതല്‍ 15,180 രൂപ വരെ ആയിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ 750 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ എച്ച്ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയും നല്‍കണം. മ്യൂക്കോമൈക്കോസിസ്, ശരീരത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന തടിപ്പുകള്‍ തുടങ്ങിയ ചികിത്സയ്ക്കും നിരക്ക് ബാധകമായിരിക്കും.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT